മിനിമം മാർക്ക് തീരുമാനം മരവിപ്പിച്ചത് പിൻവലിക്കണം: ബാലസംഘം

ശൂരനാട്
ഹൈസ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താൻ ഒരു വിഷയത്തിന് 30ശതമാനം മിനിമം മാർക്ക് എന്ന മുൻ തീരുമാനം മരവിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ബാലസംഘം ശൂരനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി എസ് ദേവിക സമ്മേളനം ഉദ്ഘാടനംചെയ്തു. അബിത എസ് രാജ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി അനഘ സുരേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ അക്കാദമിക് കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ശൂരനാട് ഏരിയ ആക്ടിങ് സെക്രട്ടറി പി ബി സത്യദേവൻ, ആർ ഹരിപ്രസാദ്, പ്രിയദർശൻ അലക്സ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബിൻഷാ മനാഫ് (പ്രസിഡന്റ്), എ ആദർശ്, ശിൽപ്പ ശ്രീകുമാർ (വൈസ് പ്രസിഡന്റുമാർ), അനഘ സുരേഷ് (സെക്രട്ടറി), ദേവിക, അഖില പ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ), എസ് ആർച്ച (കൺവീനർ), എം മിഥുൻകുമാർ, വി സി രാജി (ജോയിന്റ് കൺവീനർമാർ), വി വിനോദ് (അക്കാദമിക് കമ്മിറ്റി കൺവീനർ), പ്രിയദർശൻ അലക്സ് (കോ– ഓർഡിനേറ്റർ).









0 comments