ad
Deshabhimani

ഏഷ്യൻ ഗെയിംസ്: സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ

ASian games

സഞ്ജു സാംസൺ (ഇടത്) ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് (വലത്) |Photo:ICC, Getty Images

വെബ് ഡെസ്ക്

Published on Sep 03, 2026, 09:13 AM | 1 min read

ന്യൂഡൽഹി : ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 492 അംഗ ഇന്ത്യൻ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി. സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ടൂർണമെന്റ്. 35 കായിക ഇനങ്ങളിലായി 265 പുരുഷന്മാരും 227 വനിതകളും ഉൾപ്പെടുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളി താരങ്ങൾ ഇടംപിടിച്ചു.


കഴിഞ്ഞ തവണ 661 അംഗ സംഖ്യയായിരുന്നു. 73 അംഗ അത്‌ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികളുള്ളത് (11 പേർ). കൂടാതെ, കേരളത്തിന് വേണ്ടി കളിക്കുന്ന വോളിബോൾ താരങ്ങളായ ജെറോം വിനീതും മുത്തുസ്വാമിയും ടീമിലുണ്ട്.


മലയാളി താരങ്ങളുടെ പട്ടിക:


ക്രിക്കറ്റ്: സഞ്ജു സാംസൺ


അത്‌ലറ്റിക്സ്: എം. ശ്രീശങ്കർ, മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് അഫ്‌സൽ, ടി.എസ്. മനു, എൻ. തൗഫിഖ്, ആൻസി സോജൻ, യു കാർത്തിക്, അൻസ ബാബു, കൃഷ്ണ ജയശങ്കർ മേനോൻ, കെഎ അനാമിക, അനു രാഘവൻ


ബാഡ്മിന്റൺ: എച്ച്എസ് പ്രണോയ്, എംആർ അർജുൻ, ട്രീസ ജോളി


വോളിബോൾ: മുഹമ്മദ് നിഹാൽ, ജോൺ ജോസഫ്, എറിൻ വർഗീസ്, കെ ആനന്ദ്


വാട്ടർ സ്പോർട്സ് & റോവിങ്: പ്രസന്നകുമാർ, പാർവതി ഗീത (കയാക്കിങ്), മേഘ പ്രദീപ് (കനോയിങ്), അലീന ആന്റോ (റോവിങ്), മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ (സെയ്‌ലിങ്)


മറ്റ് ഇനങ്ങൾ: അക്ഷജ് ഷേണായി (ഇ-സ്‌പോർട്‌സ്), സജൻ പ്രകാശ് (നീന്തൽ), വിദർശ കെ വിനോദ് (ഷൂട്ടിങ്)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home