ad
Deshabhimani

കേരളത്തിന്റെ അഞ്ജന ശ്രീജിത്തിന് വെങ്കലം; നേട്ടം ഭാരോദ്വഹനത്തിൽ

Anjana Sreejith
വെബ് ഡെസ്ക്

Published on Feb 02, 2025, 01:06 PM | 1 min read

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ അഞ്ജന ശ്രീജിത്തിന് വെങ്കലം. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തിലാണ് താരം വെങ്കലം നേടിയത്. ഇതോടെ ഇതോടെ മെഡൽ പതിനൊന്നായി. അഞ്ച്‌ സ്വർണം, രണ്ടു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.


ഞായറാഴ്ച 5x5 ബാസ്കറ്റ്‌ബോളിൽ കേരള വനിതകൾ വെള്ളി കരസ്ഥമാക്കിയിരുന്നു. ഫൈനലിൽ തമിഴ്നാടിനോടാണ് കേരളം പരാജയപ്പെട്ടത്. ശനിയാഴ്ചമാത്രം കേരളത്തിന് മൂന്ന് സ്വർണം ലഭിച്ചിരുന്നു. ചൈനീസ് ആയോധന കലയായ വുഷുവിൽ കെ മുഹമ്മദ് ജസീലും 200 മീറ്റർ ബട്ടർഫ്‌ളൈയിലും നീന്തലിൽ സജൻ പ്രകാശും 50 മീറ്റർ ബ്രെസ്റ്റ്‌ സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ്‌ സ്വർണം നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home