ad
Deshabhimani

print edition അനാഹതിന്‌ ചരിത്ര സ്‌ക്വാഷ്‌

ANAHAT SINGH
വെബ് ഡെസ്ക്

Published on Jul 27, 2026, 12:11 AM | 1 min read

ടൊറന്റോ: സ്‌ക്വാഷിൽ ചരിത്രനേട്ടവുമായി പതിനെട്ടുകാരി അനാഹത്‌ സിങ്‌. ലോക ജൂനിയർ സ്‌ക്വാഷ്‌ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അനാഹത്‌. ഫൈനലിൽ ഇ‍ൗജിപ്‌തിന്റെ റുഖയ്യ സലേമിനെ നേരിട്ടുള്ള ഗെയിമുകൾക്ക്‌ തോൽപ്പിച്ചു (11–3, 11–7, 11–9). കഴിഞ്ഞ പതിനഞ്ച്‌ വർഷം തുടർച്ചയായി കിരീടം നേടിയ ഇ‍ൗജിപ്‌തിന്റെ ആധിപത്യം കൂടിയാണ്‌ അനാഹത്‌ അവസാനിപ്പിച്ചത്‌. ഒന്നാം സീഡായിരുന്നു ഡൽഹിക്കാരി.


ക്വാർട്ടറിലും സെമിയിലും ഇ‍ൗജിപ്‌ഷ്യൻ താരങ്ങളെയാണ്‌ അനാഹത്‌ തോൽപ്പിച്ചത്‌. അവസാനമായി ഇ‍ൗജിപ്‌തുകാരല്ലാത്ത ഒരു കളിക്കാരി കിരീടം നേടുന്നത്‌ 2010ലാണ്‌. ജൂനിയർ സ്‌ക്വാഷിൽ 20 വർഷംമുന്പ്‌ ജോഷ്‌ന ചിന്നപ്പ വെള്ളി നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ചനേട്ടം.

പതിനാലാം വയസിലായിരുന്നു കോമൺവെൽത്ത്‌ ഗെയിംസിലെ അരങ്ങേറ്റം. പതിനാറാം വയസിൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടി. ഒളിന്പിക്‌സാണ്‌ ലക്ഷ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home