ഏഷ്യൻ ഗെയിംസ് ക്യാമ്പിൽ മിന്നൽ പരിശോധന: മുൻനിര അത്‌ലറ്റുകളുടെ മുറികളിലെത്തി സാംപിളുകൾ ശേഖരിച്ചു

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം കാമ്പസ്| Photo : Social Media
ഭുവനേശ്വർ : ഏഷ്യൻ ഗെയിംസിനായി ഭുവനേശ്വറിലെ ദേശീയ ക്യാമ്പിൽ പരിശീലനം നടത്തുന്ന മുൻനിര ഇന്ത്യൻ അത്‌ലറ്റുകളുടെ മുറികളിൽ മിന്നൽ പരിശോധന. അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഞായറാഴ്ച രാവിലെ കലിംഗ സ്റ്റേഡിയം കാമ്പസിലെത്തിയ ഉദ്യോഗസ്ഥർ അത്‌ലറ്റുകളുടെ മുറികളിലെത്തി സാംപിളുകൾ ശേഖരിച്ചു.
ഒരു വിദേശ ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സംഘം ഞായറാഴ്ച രാവിലെ 6.30ഓടെയാണ് കാമ്പസിലെത്തിയത്. രാത്രി 9 മണി വരെ പരിശോധന തുടർന്നു. ഏഷ്യൻ ഗെയിംസ് ടീമിലുള്ളവർക്ക് പുറമെ ഒഡീഷയിലെ ഹൈ പെർഫോമൻസ് സെന്ററിൽ പരിശീലനം നടത്തുന്ന മറ്റ് അത്‌ലറ്റുകളിൽ നിന്നും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
മുൻ പുരുഷ 100 മീറ്റർ ദേശീയ റെക്കോഡ് ഉടമ അനിമേഷ് കുജൂർ, വനിതാ ലോങ് ജംപ് ദേശീയ റെക്കോർഡ് ഉടമ ആൻസി സോജൻ, പോൾവോൾട്ട് ദേശീയ റെക്കോഡ് ഉടമ ബറാണിക ഇളങ്കോവൻ, 4x400 മീറ്റർ റിലേ ടീം അംഗങ്ങൾ എന്നിവരിൽ നിന്നാണ് പ്രധാനമായും സാംപിളുകൾ ശേഖരിച്ചത്.










0 comments