ad
Deshabhimani

ഇംപാക്ട് പ്ലെയർ നിയമത്തിൽ ഫ്രാഞ്ചൈസികളുടെ നിലപാട് തേടി ബിസിസിഐ

Impact Player

Photo: BCCI

വെബ് ഡെസ്ക്

Published on Aug 31, 2026, 01:23 PM | 1 min read

മുംബൈ : ഐപിഎല്ലിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ച് ഫ്രാഞ്ചൈസികളോട് അഭിപ്രായം തേടി ബിസിസിഐ. ആഗസ്ത് 31നകം നിയമത്തെക്കുറിച്ചുള്ള വ്യക്തമായ നിലപാട് അറിയിക്കാനാണ് ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.


കഴിഞ്ഞ സീസണിൽ ഉയർന്ന സ്കോറുകൾ പിറന്നതിനും ബൗളർമാർക്ക് മേൽ സമ്മർദ്ദം വർധിച്ചതിനും കാരണം ഈ നിയമമാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശുഭ്മൻ ഗിൽ തുടങ്ങിയ പ്രമുഖ താരങ്ങൾ നിയമത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം, ഈ നിയമത്തെ പിന്തുണയ്ക്കുന്നവരും ലീഗിലുണ്ട്.


ഇംപാക്ട് പ്ലെയർ വിധിക്ക് പുറമെ, മത്സരദിനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, അമ്പയറിങ്, പ്രാക്ടീസ് സെഷനുകൾ, പ്ലേയിങ് കണ്ടീഷനുകൾ എന്നിവയെക്കുറിച്ചും ബിസിസിഐ ഫ്രാഞ്ചൈസികളുടെ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കളിക്കാരുടെയും ഉടമകളുടെയും ഡഗ്ഔട്ട് മേഖലയിൽ അനാവശ്യമായി ആളുകളെ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home