ad
Deshabhimani

'എന്തോ വലുത് വരാനുണ്ട്'; മമ്മൂട്ടി കമ്പനിയുടെ പുതിയ അപ്ഡേറ്റുകൾ ഏറ്റെടുത്ത് ആരാധകർ

mammootty
വെബ് ഡെസ്ക്

Published on Aug 31, 2026, 02:16 PM | 1 min read

കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ഓരോ അപ്ഡേറ്റുകളും ഏറ്റെടുക്കുകയാണ് ആരാധകർ. നടൻ മമ്മൂട്ടി അടുത്തിടെ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാ​ഗ്രാഹകൻ.



വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിൻ്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നും ഉടൻ തന്നെ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉണ്ടാകുമെന്നുമാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.



തമിഴ്നാട് - കേരള അതിർത്തിയിൽ നടക്കുന്ന കഥാ സന്ദർഭങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് സൂചന. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കിടയിൽ വലിയ ആവേശമുയർത്തുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home