'ചടങ്ങ്' തുടങ്ങി; വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. 'ചടങ്ങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അഭിജിത്ത് സര്യയാണ് സംവിധാനം ചെയ്യുന്നത്. മീനാഷി മാധവൻ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലബാറിലെ ഒരു വീടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി, ഹൊറർ ഹ്യൂമർ ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഛായാഗ്രഹണം: ഹലോ റഷാദ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ബിബിൻ അശോക്.










0 comments