ആനമലയിൽ സംരക്ഷണഭിത്തിയിൽ വിശ്രമിച്ച് പുലിക്കുട്ടി; മുന്നറിയിപ്പുമായി വനംവകുപ്പ്

വാൽപ്പാറ: കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ ആനമല കടുവ സങ്കേതത്തിന് സമീപം ജനവാസമേഖലയിൽ പുലി. സങ്കേതത്തിന് കീഴിലുള്ള വാട്ടർ ഫാൾസ്–ടൈഗർ വാലി ഭാഗത്ത് സംരക്ഷണഭിത്തിയിൽ (Crash barrier) വിശ്രമിക്കുന്ന പുലിക്കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡരികിലെ ഭിത്തിയിൽ കിടക്കുന്ന പുലിക്കുട്ടിയുടെ ദൃശ്യങ്ങൾ ഇതുവഴി യാത്ര ചെയ്ത വിനോദസഞ്ചാരികൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.









0 comments