Deshabhimani

സിഎംആർഎൽ – എക്‌സാലോജിക്‌ കേസ്‌: അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

pinarayi vijayan
വെബ് ഡെസ്ക്

Published on Oct 21, 2026, 12:19 PM | 1 min read

ന്യൂഡൽഹി: സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീം കോടതി. കേസിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന പിണറായി വിജയന്റെ ഹർജി പരിഹണിക്കവേയാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.


എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും എന്നാൽ അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി വേണമെന്നും കോടതി പറഞ്ഞു. കേസിൽ നേരത്തെയുണ്ടായ ഹൈക്കോടതി ബെഞ്ചിന്റെ വിധിയിൽ വൈരുധ്യമുണ്ട്. അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം അനുമതിയില്ലെന്ന് കോടതി അറിയിച്ചു.


കേസിൽ പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home