എസ്ബിഐയില്‍ ഡാറ്റ ചോര്‍ച്ച; 3897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാര്‍ക്ക് വെബില്‍

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിലെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ചയുണ്ടായതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ എസ്ബിഐ സ്ഥിരീകരിച്ചു.
3, 75,000 ൽ വരുന്ന രേഖകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മൂവായിരത്തിലധികം പേരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി കണ്ടെത്തി. ഒക്ടോബർ 16 ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ എന്നിവയിൽ നിന്നാണ് ചോർച്ചയെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതെന്നും ബാങ്ക് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ പേര്, രജിസ്റ്റർ ചെയ്ത നമ്പർ, ഇമെയിൽ അഡ്രസ്, ബ്രാഞ്ച്, സിഐഎഫ് തിരിച്ചറിയൽ നമ്പറുകൾ, ലോണുമായി ബന്ധപ്പെട്ട വിവരങ്ങൾ, റസിഡൻഷ്യൽ അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. വിവരചോചർച്ചയുടെ സ്വഭാവവും വ്യാപ്തിയും പരിശോധിക്കുന്നതിനായി സൈബർ സുരക്ഷാ ഏജന്ഡസിയെ നിയോഗിച്ചതായും എസ്ബിഐ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും പറഞ്ഞു. സംഭവത്തിന് പിന്നാലെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉപഭോക്താക്കൾക്കിടയിൽ ഉണ്ടായിരിക്കുന്നത്.








0 comments