'ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാർ'; ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി ശ്രേയസ് അയ്യർ

ശ്രേയസ് അയ്യർ| ഫോട്ടോ: PTI
ക്രൈസ്റ്റ്ചർച്ച് : ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി ബാറ്റിങ് ക്രമത്തിൽ ഏത് സ്ഥാനത്തും കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് വരാൻ താൻ നിർബന്ധം പിടിക്കില്ലെന്നും ടീമിലെ എല്ലാവരും സാഹചര്യത്തിനനുസരിച്ച് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാറാകണമെന്നും ശ്രേയസ് പറഞ്ഞു.
സഞ്ജു സാംസണും അഭിഷേക് ശർമയും ഇഷാൻ കിഷനും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിലാണ് ശ്രേയസിന്റെ പ്രതികരണം. കഴിഞ്ഞ ലോകകപ്പിൽ ഇഷാൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തതും താരം ചൂണ്ടിക്കാട്ടി.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സര ട്വന്റി20 പരമ്പരയ്ക്ക് വ്യാഴാഴ്ച (ഒക്ടോബർ 22) ക്രൈസ്റ്റ്ചർച്ചിൽ തുടക്കമാകും. നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ശ്രേയസിന് നിർണായകമാണ് പരമ്പര. ന്യൂസിലൻഡിനെതിരെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 13 മത്സരങ്ങളിൽനിന്ന് 225 റൺസാണ് ശ്രേയസിന്റെ സമ്പാദ്യം. ഒരു അർധസെഞ്ചുറിയും നേടിയിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ സെഞ്ചുറി നേടിയ താരം, റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ 18 പന്തിൽ 40 റൺസും നേടി. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ 1, 16, 22 എന്നിങ്ങനെയായിരുന്നു സ്കോർ.









0 comments