ബംഗളൂരുവിൽ ലുലു ഗ്രൂപ്പിന്റെ ഏഴാമത്തെ സ്റ്റോർ തുറന്നു; ആയിരത്തിലധികം തൊഴിലവസരങ്ങൾ

ബംഗളൂരു : ലുലു ഗ്രൂപ്പ് ഇന്ത്യയുടെ പുതിയ ലുലു ഡെയ്‌ലി സ്റ്റോർ ബംഗളൂരുവിലെ ജെപി നഗർ മൂന്നാം ഫേസിൽ പൊതുജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പിന്റെ ബംഗളൂരുവിലെ ഏഴാമത്തെയും ഇന്ത്യയിലെ 22-ാമത്തെയും സ്റ്റോറാണിത്. 40,000 ചതുരശ്രയടി വിസ്തൃതിയിൽ ഒരുക്കിയ സ്റ്റോറിൽ വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ എം മഹേശ്വർ റാവു ഐഎഎസും, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്. പുതിയ സ്റ്റോറിൽ നേരിട്ടും അല്ലാതെയും 1,000ത്തിലധികം തൊഴിലവസരങ്ങളും ഉണ്ട്.
പഴങ്ങൾ, പച്ചക്കറികൾ, മാംസം, കോഴിയിറച്ചി, മത്സ്യം, പലചരക്ക് സാധനങ്ങൾ, പാലുൽപ്പന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, പാനീയങ്ങൾ, ഗൃഹോപകരണങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാകും. ലുലു കണക്ട് വിഭാഗത്തിലൂടെ ഡിജിറ്റൽ ഗാഡ്‌ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാം.
ഉത്സവകാലത്തോടനുബന്ധിച്ച് മധുരപലഹാരങ്ങൾ, റെഡി ടു ഈറ്റ് വിഭവങ്ങൾ, പ്രീമിയം ഗൗർമെറ്റ് ഉൽപ്പന്നങ്ങൾ, സമ്മാനപ്പൊതികൾ എന്നിവയുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 17 മുതൽ 31 വരെ വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവുകളും പ്രമോഷനുകളും ലഭിക്കും.









0 comments