ad
Deshabhimani

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കിർഗിസ്ഥാനിൽ

narendra modi Kyrgyzstan
വെബ് ഡെസ്ക്

Published on Aug 31, 2026, 02:34 PM | 1 min read

ബിഷ്‌കെക്ക്: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാനിലെത്തി. മന്ത്രിസഭാ ചെയർമാൻ കാസിമാലിയേവ് അഡിൽബെക് അലഷോവിച്ച് വിമാനത്താവളത്തിൽ നരേന്ദ്ര മോദിയെ സ്വീകരിച്ചു.


26-ാമത് എസ്‌സി‌ഒ ഉച്ചകോടിയിൽ പ്രാദേശിക, ആഗോള വിഷയങ്ങളിൽ ദ്വിദിദിന ചർച്ചകൾ നടക്കും. പത്ത് അംഗരാജ്യങ്ങളും പതിനഞ്ച് പങ്കാളിത്ത രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്നും നാളെയുമാണ് ഉച്ചകോടി നടക്കുക.


ഉച്ചകോടിക്കിടെ കിർഗിസ്ഥാൻ പ്രസിഡന്റ് സപറോവ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇത്തവണ ഷാങ്ഹായ് സഹകരണ സംഘടനയുടെ 25ാം വാർഷികകൂടിയാണ്. 2001 ൽ ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ചേർന്നാണ് സംഘടന രൂപീകരിച്ചത്. 2017ൽ ഇന്ത്യയും പാകിസ്ഥാനും അം​ഗങ്ങളായി. 2023ൽ ഇറാനും, 2024ൽ ബെലാറസും സംഘടനയിൽ ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home