ടോവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ; മുന്നറിയിപ്പുമായി നടൻ

കൊച്ചി: നടൻ ടോവിനോ തോമസിന്റെ പേരിൽ വ്യാജ ഇ മെയിൽ തട്ടിപ്പ്. തന്റെ പേരിൽ വ്യാജ ഇ മെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും ടോവിനോ മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറി പങ്കുവച്ചായിരുന്നു ടോവിനോ ഇക്കാര്യം അറിയിച്ചത്. [email protected] എന്ന ഇ മെയിൽ വിലാസം തന്റേതല്ലെന്നും അതിൽ നിന്ന് ആർക്കെങ്കിലും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ തന്റെ അറിവോടെയല്ലെന്നും ടോവിനോ കുറിച്ചു.
എന്റെ പേരിൽ ആശയവിനിമയം നടത്താൻ ഞാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. എല്ലാവരും ശ്രദ്ധിക്കണം. ഇത്തരത്തിൽ ബന്ധപ്പെടുന്നവരോട് പ്രതികരിക്കുകയോ, ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ, അവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, പണമടയ്ക്കുകയോ ചെയ്യരുത് നടൻ മുന്നറിയിപ്പ് നൽകി.
ഈ വിലാസത്തിൽ നിന്ന് ഇമെയിൽ ലഭിക്കുകയാണെങ്കിൽ, അത് സ്പാം/ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യണം. ആൾമാറാട്ടത്തിന് ഇരയാകാതിരിക്കാനായി അത്തരം ഇമെയിലുകൾ ലഭിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവരുമായും ഈ വിവരങ്ങൾ പങ്കിടുക. ഞാനാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ആശയവിനിമയത്തിന് മറുപടി നൽകുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം, ഉറവിടം പരിശോധിക്കണം- ടോവിനോ കുറിച്ചു.










0 comments