ad
Deshabhimani

ജി പ്രിയങ്ക കൊച്ചി മെട്രോയുടെ താൽക്കാലിക എംഡി

g priyanka kochi metro
വെബ് ഡെസ്ക്

Published on Aug 31, 2026, 02:29 PM | 1 min read

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) താൽക്കാലിക മാനേജിംഗ് ഡയറക്ടറായി എറണാകുളം ജില്ലാ കലക്ടറായ ജി പ്രിയങ്ക ചുമതലയേറ്റു. പ്രിയങ്ക കെഎംആർഎൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എംഡി സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിഞ്ഞിരുന്നു. തുടർന്നാണ് പ്രിയങ്കയ്ക്ക് താൽക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.


2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പ്രിയങ്ക കര്‍ണാടക സ്വദേശിയാണ്. പാലക്കാട് ജില്ല കളക്ടർ, സാമൂഹ്യ നീതി വകുപ്പ്- വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.


ബെഹ്‌റയുടെ ഔദ്യോഗിക കാലാവധി ആ​ഗസ്ത് 30ന് അവസാനിച്ചിരുന്നു. 2021ലാണ് ബെഹ്‌റ കൊച്ചി മെട്രോയുടെ എംഡിയായി നിയമിതനാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home