ad
Deshabhimani

പമ്പുകളില്‍ എഥനോളിന്‍റെ അളവ് പ്രദര്‍ശിപ്പിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

e 20
വെബ് ഡെസ്ക്

Published on Aug 31, 2026, 02:21 PM | 1 min read

ന്യൂഡൽഹി : പെട്രോളിൽ എഥനോൾ കലർത്തിയതിൽ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഇന്ധനത്തിൽ കലർത്തുന്ന എഥനോളിന്റെ കൃത്യമായ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഇ 20 നയത്തില്‍ കേന്ദ്രം പിന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
പമ്പുകളിൽ നിന്നുള്ള ബില്ലിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും സ്വീകരിച്ചില്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമി ആണ് കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. വാഹന ഉപഭോക്താക്കൾക്ക് ഇതറിയാൻ അവകാശമുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. തന്റെ ആവശ്യം വ്യക്തിപരമല്ലെന്നും ഇ 20 യിൽ രാജ്യത്തെ പൗരന്മാർക്കുള്ള ആശങ്കയാണിതെന്നും കോടതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജി തള്ളിയ കോടതി, വിഷയത്തിൽ ഹർജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home