എസ്ഐആര്‍; കരട് പട്ടിക വന്നപ്പോൾ ഡൽഹിയിൽ 47.7 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്

ന്യൂഡൽഹി:വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധനയ്ക്ക് ശേഷം ഡൽഹി സംസ്ഥാന കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തി. 47.7 ലക്ഷം പേരെ പുറത്താക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. രാജ്യ തലസ്ഥാനത്ത് ആകെ 1,45,10,299 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 32.9 ശതമാനം പേര്‍ വെട്ടിമാറ്റപ്പെട്ടു. 97.5 ലക്ഷം വോട്ടര്‍മാരാണ് അവശേഷിക്കുന്നത്.
പരാതി സമര്‍പ്പിക്കാൻ സെപ്തംബര്‍ 30 വരെ സമയം നൽകി. നവംബര്‍ നാലിനാണ് അന്തിമ പട്ടിക പുറത്തിറക്കുക. ജൂൺ 30 നാണ് ഡൽഹി എസ് ഐ ആര്‍ തുടങ്ങിയത്.
സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ടിപ്പുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ വിവരം ശേഖരിക്കാൻ കഴിയാത്തവര്‍ എന്ന പേരിലാണ് 47.7 ലക്ഷം പേരെ ഒഴിവാക്കിയത്. ഡൽഹിയിൽ 70 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ആകെയുള്ളതിൽ 67.18% പേരുടെ വിവരങ്ങൾ കരട് പട്ടികയിൽ ഉൾപ്പെടുത്തുകയും, ബാക്കി 32.82% മുതൽ 32.87% വരെയുള്ള 47.7 ലക്ഷം പേരെ ASDDO വിഭാഗത്തിൽപ്പെടുത്തി താൽക്കാലികമായി ഒഴിവാക്കുകയുമായിരുന്നു









0 comments