Deshabhimani

print edition ഒറ്റച്ചാട്ടം; വേദന മായ്‌ച്ച്‌ 
അഭിഷേക്‌

SPORTS

സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ മലപ്പുറം പൂക്കുളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ കെ പി അഭിഷേക് സ്വർണം നേടുന്നു

avatar
ജിതിൻ ബാബു

Published on Oct 30, 2026, 01:18 AM | 1 min read

കോഴിക്കോട്‌: ഓരോ ചാട്ടത്തിലും കെ പി അഭിഷേക്‌ കാലിലെ വേദന കടിച്ചമർത്തി. വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ആദ്യമായി സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക്‌ വന്ന്‌ വെറുംകൈയോടെ മടങ്ങില്ലെന്ന്‌ ഉറപ്പിച്ചു. സബ്‌ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ജന്പിൽ അവസാന ചാട്ടത്തിനൊരുങ്ങുന്പോൾ അഭിഷേക്‌ മെഡൽ മേഖലയിലുണ്ടായിരുന്നില്ല. ആറാംചാട്ടം പൊന്നിലാണ്‌ അവസാനിച്ചത്. ജേഴ്‌സി ചേർത്തുപിടിച്ച്‌ അഭിഷേക്‌ പൊട്ടിക്കരഞ്ഞു. അതിൽ അവന്റെ കഠിനകാലം മറന്നു. 5.61 മീറ്റർ കടന്നാണ്‌ സ്വർണത്തിൽ മുത്തമിട്ടത്‌. മലപ്പുറം പൂക്കളത്തൂർ സിഎച്ച്എം എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്‌.


കൊല്ലത്ത്‌ നടന്ന സംസ്ഥാന ജൂനിയർ മീറ്റിനിടെയാണ്‌ അഭിഷേകിന്‌ വലതുകാലിന്‌ പരിക്കേറ്റത്‌. പരിക്കിനിടയിലും വെള്ളിനേടിയാണ്‌ തിരിച്ചുകയറിയത്‌. അഞ്ച്‌ ദിവസമാണ്‌ ആശുപത്രിയിൽ കിടക്കേണ്ടിവന്നത്‌. ഫ-ിസിയോ തെറാപ്പി തുടരുന്നു. ഇതിനിടെ ജില്ലാ കായികമേളയിൽ പങ്കെടുത്തു. ലോങ്‌ ജന്പിനൊപ്പം ഹൈജന്പിലും സംസ്ഥാന മേളയിൽ യോഗ്യത നേടിയിരുന്നു.

മലപ്പുറം തൃപ്പനച്ചി പടിഞ്ഞാറ്റിയകം കെ കെ രാജന്റെയും മിനിയുടെയും മകനാണ്.തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ എം ശ്രീഹരി (5.58) വെള്ളിയും കണ്ണൂർ, ചെറുകുന്ന്‌ ബഖിത ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌ക‍ൂളിലെ അഷ്‌ബിൻ സന്തോഷ്‌ (5.52) വെങ്കലവും സ്വന്തമാക്കി.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home