Deshabhimani

മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച്‌ പോരാട്ടം

print edition ട്രാക്കിൽ കൗമാരപ്പാച്ചിൽ; ആദ്യദിനം രണ്ട് റെക്കോഡ്‌

Sreehari karikkan

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിൻ്റെ ശ്രീഹരി കരിക്കൻ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണം നേടുന്നു | ഫോട്ടോ: മിഥുൻ അനില മിത്രൻ

avatar
ബിജോ ടോമി

Published on Oct 28, 2026, 01:30 AM | 2 min read

കോഴിക്കോട്‌: ട്രാക്കിലെ പുലികൾ വേട്ട തുടങ്ങി. പൊള്ളുന്ന ചൂടിൽ മുഖത്ത്‌ പൊടിയുന്ന വിയർപ്പുതുള്ളികൾക്ക്‌ പോലും പോരാട്ടത്തിന്റെ ചൂരാണ്‌. സർവശക്‌തിയും കഠിനാധ്വാനവും ഉടലിൽ പേറിയുള്ള ക‍ൗമാര കുതിപ്പിന്‌ കോഴിക്കോട്‌ സാക്ഷ്യം വഹിക്കുന്നു. മുന്നിൽ ഒരു ലക്ഷ്യം മാത്രം. കഴുത്തിലൊരു പൊൻപതക്കം. 68–ാമത്‌ സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സ്‌ മത്സരത്തിലെ താരക്കുതിപ്പിനെ പുണരുകയാണ്‌ എൻഐടി ക്യാമ്പസ്‌ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കും ഫീൽഡും.


ആദ്യദിനം അത്‌ലറ്റിക്‌സിൽ 14 ഫൈനലുകൾ പൂർത്തിയാകുമ്പോൾ രണ്ട് റെക്കോഡാണുള്ളത്‌. ജില്ലകളുടെ പോരാട്ടം ഇഞ്ചോടിഞ്ചാണ്‌. 29 പോയിന്റുമായി പാലക്കാട്‌ കൈവിട്ട കിരീടം തിരിച്ചു പിടിക്കുമെന്ന്‌ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. തൊട്ടുപിന്നിൽ 26 പോയിന്റുമായി മലപ്പുറം ഹാട്രിക്‌ കിരീടത്തിന്‌ അവകാശവാദം ഉന്നയിക്കുന്നു. 13 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതും 10 പോയിന്റോടെ ആലപ്പുഴ നാലാമതുമുണ്ട്‌. ഒരുകാലത്ത്‌ എതിരാളില്ലായിരുന്ന എറണാകുളം എട്ട്‌ പോയിന്റുമായി അഞ്ചാമത്‌. ആതിഥേയരായ കോഴിക്കോട്‌ ആറു പോയിന്റുമായി ഏഴാമതാണ്‌.


പ്രായത്തട്ടിപ്പ്‌ പരാതി ഉയർന്നതിനെ തുടർന്ന്‌ സബ്ജൂനിയര്‍ ആൺകുട്ടികളുടെ 400 മീറ്ററിന്റെ ഫലം തടഞ്ഞുവച്ചു. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ കെ ശ്രീഹരി മീറ്റ്‌ റെക്കോഡ്‌ സ്ഥാപിച്ചു. 47.84 സെക്കന്റിൽ വേഗവര കടന്ന്‌ ഒമ്പത്‌ വർഷം പഴക്കമുള്ള റെക്കോഡ്‌ ആണ്‌ പഴങ്കഥയാക്കിയത്‌. ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ജമ്പിൽ റെക്കോഡിനെ വെല്ലുന്ന പ്രകടനത്തോടെയാണ്‌ കോരുത്തോട്‌ സികെഎം എച്ച്‌എസ്‌എസിലെ വിശാനു യാദവ്‌ (7.24 മീറ്റർ) ഇന്നത്തെ ഫൈനലിന്‌ യോഗ്യത നേടിയത്‌. അത്‌ലറ്റിക്‌സിലെ ആദ്യ സ്വർണം കല്ലിങ്കപ്പറമ്പ്‌ എംഎസ്‌എം എച്ച്‌എസ്‌എസിലെ വൈഷ്‌ണവിലൂടെ മലപ്പുറം അക്ക‍ൗണ്ടിലെത്തിച്ചു. ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിലായിരുന്നു നേട്ടം. ദീർഘദൂര ഓട്ടത്തിൽ പാലക്കാട്‌ കുത്തക നിലനിർത്തി. സ്‌കൂളുകളിൽ ഒമ്പത്‌ പോയിന്റോടെ ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ ജിഎച്ച്‌എസ്‌എസ്‌ ആണ്‌ മുന്നിൽ. ഇന്ന്‌ 19 ഫൈനലുകൾ നടക്കും.


400 മീറ്ററിലെ 
മറ്റ്‌ ഫലങ്ങൾ


​സീനിയർ ആൺ: കെ ജെ എബിൻ–

സ്വർണം ( 48.06 സെക്കൻഡ്‌, തൃശൂര്‍ കുന്നംകുളം ജിവിഎച്ച്എസ്എസ് ബോയ്സ് സ്‌കൂൾ), ജെറിൻ സി ജോൺ –വെള്ളി ( 48.77, ജി വി രാജ), എ ശിവപ്രസാദ് –വെങ്കലം (49.14, ജിവി രാജ).


സീനിയര്‍ പെണ്‍: നിവേദ്യ കലാധർ– സ്വർണം (56.12, പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്‌), ആര്‍ ശ്രേയ–വെള്ളി (56.84, ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ്‌), അനാമിക അജേഷ്‌ –വെങ്കലം (56.89, ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസ്‌).


​സബ്ജൂനിയർ പെൺ: ഹർഷ ജോൺ– സ്വർണം (1:1.04 ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ്‌), കെ എസ് ശിഖ–വെള്ളി (1:03.53, തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയൽ ജിഎംആര്‍എസ്എസ്‌), പി ടി അദ്വൈത – വെങ്കലം (1:03.63, ജിവി രാജ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home