Deshabhimani

അന്തിമവിജയം തൊഴിലാളിവർഗത്തിന്: ആലങ്കോട്

വയലാർ രാമവർമ അനുസ്മരണ സാഹിത്യ സമ്മേളനത്തിൽ ആലങ്കോട് ലീലകൃഷ്‍ണൻ സംസാരിക്കുന്നു

വയലാർ രാമവർമ അനുസ്മരണ സാഹിത്യ സമ്മേളനത്തിൽ ആലങ്കോട് ലീലകൃഷ്‍ണൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2026, 02:17 AM | 1 min read

വയലാർ

ഫാസിസത്തിനും സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കും എതിരെയുള്ള പോരാട്ടം വിജയംകാണുമെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. തൊഴിലാളിവർഗത്തിന്റെയും മതനിരപേക്ഷവാദികളുടെയും പോരാട്ടം ജയിക്കുംവരെ ജന്തർമന്തർ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ​പുന്നപ്ര-–വയലാർ രക്തസാക്ഷി വാർഷിക വാരാചരണ സമാപന സമ്മേളനവേദിയിൽ വയലാർ രാമവർമ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരാജയങ്ങൾ വിജയങ്ങൾക്കുള്ള ഊർജസ്രോതസാകും. തെരഞ്ഞെടുപ്പിലെ തോൽവിയിൽനിന്ന് നാം വിജയത്തിനുള്ള കരുത്തുനേടുമെന്ന് ഉറപ്പാണ്. കവി വയലാർ രാമവർമയുടെ അമരസ്‌മരണ നമുക്ക് നൽകുന്ന ഉറപ്പ് അതാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home