Deshabhimani

ജനാധിപത്യ കൂട്ടായ്മയും 
വയലാർ –ചെറുകാട് അനുസ്മരണവും

കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ കൂട്ടായ്‌മ ഡോ. വി പി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 28, 2026, 03:00 AM | 1 min read

ചെറുവത്തൂർ ഭരണഘടനമൂല്യങ്ങൾ കാറ്റിൽപ്പറത്തി ജനാധിപത്യസമ്പ്രദായം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെഎസ്ടിഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ ‘സേവ് ഡമോക്രസി സേവ് ഇന്ത്യ’ ജനാധിപത്യ കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ. വി പി പി മുസ്ത്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ വി സുജാത അധ്യക്ഷയായി. വയലാർ രാമവർമ, ചെറുകാട് അനുസ്‌മരണവും നടന്നു. പി കെ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ കെ ലസിത, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും കെ വി രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനാലാപനംവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home