Deshabhimani

പി മുരളിയുടെ ധീരസ്‌മരണയിൽ നാട്‌

പി മുരളി രക്തസാക്ഷി അനുസ്മരണ പൊതുയോഗം കുമ്പളയിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ അനുശ്രീ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 28, 2026, 03:00 AM | 1 min read

കുമ്പള ബി-ജെ-പിആർഎ-സ്എ-സ് സംഘംകൊലപ്പെടുത്തിയ കുമ്പളയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ പി മുരളിയുടെ ധീരസ്‌മരണയിൽ നാട്‌. കുമ്പളയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ 12–ാമത്‌ രക്തസാക്ഷിദിനം ആചരിച്ചു. ശാന്തിപ്പള്ള പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് യുവജനറാലിയും കുമ്പള ടൗണിൽ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ അനുശ്രീ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് എം എച്ച്‌ അബ്ദുൽ മജീദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി രതീഷ്, ജോയിന്റ് സെക്രട്ടറി സാദിഖ്‌ ചെറുഗോളി, വൈസ് പ്രസിഡന്റ് നാസറുദ്ദീൻ മലങ്കരെ, ബ്ലോക്ക്‌ ട്രഷറർ എം മനീഷ, സിപിഐ എം ഏരിയ സെക്രട്ടറി സി എ സുബൈർ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വിശ്വരാജ് പെർള സ്വാഗതംപറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. കുമ്പളയിലും പരിസരത്തും പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വിറളിപൂണ്ട ആർഎസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു മുരളിയുടേ-ത്-. ബിസിന സ്ആ വശ്യത്തിന് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്നെത്തിയ അക്രമിസംഘം കുത്തിവീഴ്ത്തുകയായിരുന്നു-.-



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home