വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നടപ്പാക്കിവരുന്ന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി പ്രസിഡന്റ് സാബു അബ്രഹാമിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ ടെണ്ടറുകള്‍ക്കും യോഗം അംഗീകാരം നല്‍കി. ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന് ഒന്നരക്കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രപ്പോസല്‍ എംഎല്‍എ, എംപി ഫണ്ടുകള്‍ക്ക് പുറമെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനായി കെഡിപി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ മലയോര മേഖലകളിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ തനത് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഓളുള്ളേരി’ എന്ന പേരില്‍ കാസര്‍കോടിന്റെ തനത് നാട്ടുത്സവം മുന്നാട് പീപ്പിള്‍സ് കോളേജില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ സംഘാടകസമിതി യോഗം നവംബര്‍ 16ന് പകൽ മൂന്നിന് പീപ്പിള്‍സ് കോളേജില്‍ ചേരും. ജില്ലയിലെ കേരളോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നല്‍കി. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നീലേശ്വരത്തും ഗെയിംസ് മത്സരങ്ങള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുമായി നടത്തും. ജില്ലാ പഞ്ചായത്ത് പരിസരത്ത് നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ കെ സോയ, സ്ഥിരംസമിതി അധ്യക്ഷരായ എം മനു, ഒക്ലാവ് കൃഷ്ണന്‍, ഇര്‍ഫാന ഇക്ബാല്‍, റീന തോമസ്, അംഗങ്ങളായ കെ സബീഷ്, ഹര്‍ഷാദ് വോര്‍ക്കാടി, ജെ എസ് സോമശേഖര, എം പി രാമപ്പ, ഒ വത്സല, ബിന്‍സി ജെയിന്‍, ഡോ. സറീന സലാം, ടി വി രാധിക, സുകുമാരി ശ്രീധരന്‍, ജസ്‌ന മനാഫ്, അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുജാത, സി ബിന്ദു, സി എം മീനാകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.








0 comments