Deshabhimani

െല്ല് സംഭരിക്കുന്നില്ല

മഴയത്ത് നെല്ലുമായി മില്ലുകാരെ കാത്ത് കർഷകർ

കിളിയങ്കാവ് വടക്ക് പാടശേഖരത്തിൽ നെല്ല് സംഭരിക്കാത്തതിനെത്തുടർന്ന് പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുന്നു
വെബ് ഡെസ്ക്

Published on Oct 28, 2026, 02:13 AM | 1 min read

മങ്കൊമ്പ്

നീലംപേരൂർ കൃഷിഭവനിലെ കിളിയങ്കാവ് വടക്ക് പാടശേഖരത്തിലെ രണ്ടാംകൃഷിയുടെ വിളവെടുത്ത് നെല്ല്‌ കൊയ്‌ത്‌ 12 ദിവസം കഴിഞ്ഞിട്ടും സംഭരിക്കാത്തത് കർഷകർക്ക്‌ പ്രതിസന്ധിയാകുന്നു. തുലാമഴ ശക്തമായതോടെ നെല്ല് നനയാതിരിക്കാൻ നെട്ടോട്ടത്തിലാണ് കർഷകർ. 300 ഏക്കറുള്ള പാടശേഖരത്തിൽ 165 കർഷകരാണുള്ളത്. 200 ഏക്കറോളം നെല്ല് ഇതിനോടകം കൊയ്‌തു. ആദ്യം നെല്ല് സംഭരിക്കാൻ ഒരു മില്ല് എത്തിയെങ്കിലും നാലുകിലോ നെല്ല് കിഴിവ് ചോദിച്ചു. മറ്റൊരു മില്ല് നെല്ല് സംഭരണത്തിന് എത്തിയെങ്കിലും എട്ട് കിലോയാണ് കിഴിവ് ആവശ്യപ്പെട്ടത്. ഇത്രയും കിഴിവ് നൽകാൻ കർഷകർ തയ്യാറല്ല. സംഭരണത്തിന് സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് കർഷകർ പറയുന്നു. കർഷകരുടെ പരാതിയെത്തുടർന്ന് രാമങ്കരി കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടർ പാടശേഖരം സന്ദർശിച്ച്‌ നെല്ല് സാമ്പിൾ ശേഖരിച്ചുകൊണ്ടുപോയതായി കർഷകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home