Deshabhimani

പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യണം

എസ്‌പി ഓഫീസ് മാർച്ചിൽ സംഘർഷം

പോക്സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്-പി ഓഫീസിലേക്ക് ആക്ഷൻ കമ്മിറ്റി നടത്തിയ 
മാർച്ചിനു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു

പോക്സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്-പി ഓഫീസിലേക്ക് ആക്ഷൻ കമ്മിറ്റി നടത്തിയ 
മാർച്ചിനു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2026, 02:08 AM | 1 min read

വടകര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീക്കിനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് അതിക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചവർക്കുനേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജുമുണ്ടായി. നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തു. സരജിൽ മങ്കര, പി ടി ഗിമേഷ്, പി കെ കെ ഇർഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ബാരിക്കേട് മറികടന്ന സമര സമിതി പ്രവർത്തകരായ മണിയൂർ പഞ്ചായത്ത് അംഗം പി സബീഷ്, പി ടി ഗിമേഷ്, കെ മഹേഷ്, ഒ വി സിയാദ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇവരെ വിടാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചതോടെ പൊലീസ് ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്ത്രീകൾ ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്ത സമരത്തിനുനേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മാലിന്യംകലർന്ന, ദുർഗന്ധംവമിക്കുന്ന വെള്ളമാണ് പൊലീസ് ഉപയോഗിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. പോക്സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയർന്നത്. അറസ്‌റ്റ് ചെയ്യുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. മാർച്ച് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ദിൻഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ഷഹബത്ത് ജൂന, പഞ്ചായത്ത് അംഗം പി സുരേഷ്, പി ടി രാജേഷ്, നവാസ് കല്ലേരി, വിഷ്ണു മുതുവീട്ടിൽ, എ കെ സജീവൻ, പി എം അബൂബക്കർ, പി കെ കെ അബ്‌ദുള്ള, അതുൽ എളമ്പിലാട്, സരജിൽ മങ്കര, നംഷി, പി ടി ഗിരീഷ്, ഒ വി ഷറഫുദ്ദീൻ, ജസീല, അഫ്‌സത്ത് കുന്നത്തുകര, ആയിഷ നടുക്കണ്ടി, നബീൽ തിരുവള്ളൂർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഹമ്മദ് സ്വാലിഹ് സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home