മദ്യവര്‍ജന ബോധവൽക്കരണ സമ്മേളനം

മാന്നാർ
പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മദ്യവര്‍ജന ബോധവൽക്കരണ സമ്മേളനം (പരിമളം) ജോസ് കെ മാണി എംപി ഉദ്ഘാടനംചെയ്‌തു. മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പോസ് മെത്രാപോലീത്ത അധ്യക്ഷനായി. ടിജു തോമസ് തുമ്പമണ്‍ ലഹരിക്കെതിരെയുള്ള ഏകാങ്കനാടകം അവതരിപ്പിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ലിജു പി ചെറിയാന്‍, അലക്‌സ് മണപ്പുറത്ത്, ഡോ. റോബിന്‍ പി മാത്യു, ജോണ്‍ തോമസ്, മാത്യു ജി മനോജ് എന്നിവര്‍ സംസാരിച്ചു.









0 comments