Deshabhimani

പാട്ടിലും പറച്ചിലിലും ഉയർന്നു ജന്തർ മന്തർ

ജന്തർ മന്തർ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ നടന്ന ജന്തർ മന്തർ 
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

ജന്തർ മന്തർ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ നടന്ന ജന്തർ മന്തർ 
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 28, 2026, 02:09 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ രാജ്യമാകെ പടരുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി നൂറുകണക്കിനാളുകൾ കടപ്പുറത്ത്‌ ഒത്തുചേർന്നു. മുദ്രാവാക്യം മുഴക്കിയും പാട്ടുകൾ പാടിയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പറഞ്ഞും അവർ സമരം തുടങ്ങി. ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുക, ഉയരട്ടെ ജന്തർ മന്തർ എന്ന മുദ്രാവാക്യവുമായി പാട്ടുകൾ പാടിയും കവിതചൊല്ലിയും സമരപോരാളികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നസീർ അൽമാസ്‌, മഹേഷ്‌, മനോജ്‌കുമാർ, സറീന, നസീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലാപനം. പാട്ടിനൊപ്പം താളംപിടിച്ചും ചുവടുവച്ചും സമരപ്പന്തലിൽ പോരാട്ടത്തിന്റെ പുതുചരിത്രം രചിച്ചു. കോഴിക്കോട്‌ കടപ്പുറം ഇനിയങ്ങോട്ടുള്ള നാളുകളിൽ ജന്തർ മന്തറായി ജ്വലിക്കും. ജനാധിപത്യത്തിന്‌ കാവലാളാകേണ്ടവർ പ‍ൗരാവകാശങ്ങളെ വെട്ടിക്കീറുന്നതിനെതിരായ പ്രതിഷേധത്തിലേക്ക്‌ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവരാണ്‌ എത്തിച്ചേരുന്നത്‌. വൈകിട്ട്‌ ആറരമുതൽ രാത്രിവരെയാണ്‌ ജന്തർ മന്തർ.ജന്തർ മന്തർ പ്രക്ഷോഭ സമിതി ആഭിമുഖ്യത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യദിനം എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. എ പ്രദീപ്‌കുമാർ അധ്യക്ഷനായി. മേയർ ഒ സദാശിവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, എൽഡിഎഫ്‌ കൺവീനർ മുക്കം മുഹമ്മദ്‌, കെ ടി കുഞ്ഞിക്കണ്ണൻ, ഡോ. യു ഹേമന്ദ്‌കുമാർ, എം പി സൂര്യനാരായണൻ, എം കെ ഭാസ്കരൻ, എൻ കെ അബ്ദുൾ അസീസ്‌, കെ അജിത, ഡോ. കെ പി അരവിന്ദൻ, പി കെ നാസർ, പി ടി ആസാദ്‌, കെ കുഞ്ഞാലി എന്നിവർ സംസാരിച്ചു. ബുധൻ വൈകിട്ട്‌ ആറരയ്ക്ക്‌ പി കെ പാറക്കടവ്‌ ഉദ്‌ഘാടനം ചെയ്യും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home