ad
Deshabhimani

വർണാഭമായ ചടങ്ങുകളോടെ ഇരുപത്തിമൂന്നാമത്‌ കോമൺവെൽത്ത്‌ ഗെയിംസിന്‌ സ്‌കോട്‌ലൻഡ്‌ നഗരമായ ഗ്ലാസ്‌കോയിൽ തുടക്കം

print edition ഗ്ലാസ്‌ഗോ കൺതുറന്നു

cwg
വെബ് ഡെസ്ക്

Published on Jul 24, 2026, 03:05 AM | 1 min read

ഗ്ലാസ്‌ഗോ: വർണാഭമായ ചടങ്ങുകളോടെ ഇരുപത്തിമൂന്നാമത്‌ കോമൺവെൽത്ത്‌ ഗെയിംസിന്‌ സ്‌കോട്‌ലൻഡ്‌ നഗരമായ ഗ്ലാസ്‌കോയിൽ തുടക്കം. ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങൾ മാർച്ച്‌ പാസ്‌റ്റിൽ പങ്കെടുത്തു. ഗ്ലാസ്‌ഗോയിലെ ഹൈഡ്രോ അരീനയിൽ സംഗീതവും നൃത്തവും നിറഞ്ഞു. മാർച്ച്‌ പാസ്‌റ്റിൽ മീരാഭായ്‌ ചാനുവും ലവ്‌ലിന ബൊർഗോഹെയ്‌നും ഇന്ത്യൻ പതായകയേന്തി.


ആഫ്ര-ിക്കൻ രാജ്യങ്ങളായിരുന്നു മാർച്ച്‌ പാസ്‌റ്റിൽ ആദ്യം. ബോട്‌സ്വാനആദ്യമെത്തി. പിന്നാലെ ഗാബോൺ. ആദ്യമായാണ്‌ ഗാബോൺ കോമൺവെൽത്ത്‌ ഗെയിംസിൽ പങ്കെടുക്കുന്നത്‌. ആതിഥേയരായ സ്‌കോട്‌ലൻഡായിരുന്നു അവസാനം.

ഗെയിംസ്‌ ചരിത്രത്തിലാദ്യമായാണ് ഒ‍ൗപചാരിക ചടങ്ങുകൾക്ക്‌മുന്പ്‌ മാർച്ച്‌ പാസ്‌റ്റ്‌ നടക്കുന്നത്‌. മൂവായിരം അത്‌ലീറ്റുകൾ ഗെയിംസിൽ മത്സരിക്കാനിറങ്ങും. നാല്‌ വേദികൾ.


പത്തിനങ്ങളിലാണ്‌ പോരാട്ടം. 3x3 അത്‌ലറ്റിക്‌സ്‌, ബാസ്‌കറ്റ്‌ബോൾ, ആർട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ്‌, ബ‍ൗൾസ്‌, ബോക്‌സിങ്, ജുഡോ, നെറ്റ്‌ബോൾ, നീന്തൽ, സൈക്ലിങ്, ഭാരോദ്വഹനം എന്നിവയാണ്‌ ഇനങ്ങൾ. ഭിന്നശേഷിക്കാർക്കായി ആറ്‌ പാരാ ഇനങ്ങളുണ്ട്‌.

ഇന്ത്യക്ക്‌ 126 അംഗ സംഘമാണ്‌. കഴിഞ്ഞ തവണ ബർമിങ്‌ഹാമിൽ 61 മെഡലുകളായിരുന്നു നേടിയത്‌. ഇക്കുറി ഹോക്കി, ക്രിക്കറ്റ്‌, ഗുസ്‌തി, ബാഡ്‌മിന്റൺ എന്നിവയില്ല.


ഇന്ന്‌ മുതലാണ്‌ മത്സരങ്ങൾക്ക്‌ തുടക്കം. ആവേശകരമായ നീന്തൽ മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യൻ പ്രതീക്ഷയായ ശ്രീഹരി നടരാജൻ ഇറങ്ങുന്നുണ്ട്‌. പുരുഷൻമാരുടെ 50 മീറ്റർ ബാക്‌സ്‌ട്രോക്കിലാണ്‌ ശ്രീഹരി ഇറങ്ങുന്നത്‌. പാരാ നീന്തൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ അലി ഇമാമും മത്സരിക്കുന്നു. ജിംനാസ്‌റ്റിക്‌സിൽ പുരുഷമാരുടെ ടീം ഫൈനൽ ഇന്ന്‌ നടക്കും. ബോക്‌സിങ്ങിൽ പ്രതീക്ഷയായ പ്രീതി പൻവാർ, ജാസ്‌മിൻ ലംബോറിയ, ആദിത്യ പ്രതാപ്‌ സിങ്‌ എന്നിവർ ആദ്യ റ‍ൗണ്ടിൽ ഇറങ്ങും.


ഇന്ത്യ @ ഗെയിംസ്‌


ലോൺ ബൗൾ: പുരുഷ സിംഗിൾസ്‌ ആദ്യ കളിയിൽ പുതുൽ സോനോവാൾ കാനഡയുടെ റ്യാൻ ബെസ്‌റ്ററെ തോൽപ്പിച്ചു.

വനിതാ പെയർ മത്സരത്തിൽ

ഇന്ത്യൻ ടീം മാൾട്ടയെ കീഴടക്കി.


ഇന്ത്യ ഇന്ന്‌


പാരാ പവർ ലിഫ്‌റ്റിങ്‌ (വൈകിട്ട്‌ 5.30)

ജിംനാസ്‌റ്റിക്‌സ്‌: പുരുഷ ടീം ഫൈനൽ (പകൽ 2.30)

ബോക്‌സിങ്‌: ആദ്യറ‍ൗണ്ട്‌ (പകൽ 3.30)

നീന്തൽ (പകൽ 2.15)

ലോൺ ബൗൾസ്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home