print edition ശബരിമല: പി എസ് പ്രശാന്ത് അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവരെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ്‌ചെയ്‌തു.
ഇരുവരെയും വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി 13 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത ഇരുവരെയും തിരുവനന്തപുരം സ്‌പെഷൽ ജയിലിലേക്ക് മാറ്റി. കോൺഗ്രസുകാരനായിരുന്ന പ്രശാന്തിനോടുള്ള രാഷ്‌ട്രീയപകയാണ് അറസ്റ്റിനുപിന്നിൽ.
പ്രശാന്തിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ വെറുതെ വിട്ടിരുന്നു. യുഡിഎഫ് സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഓഫീസ് ഗൂഢാലോചന നടത്തുകയായിരുന്നു.
ഏണിക്കരയിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം പൊലീസ് ക്ലബ്ബിൽ നാലു മണിക്കൂർ ചോദ്യംചെയ്‌തു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കുശേഷം വെെകിട്ട് ആറിന് ജഡ്‌ജി സി മോഹിതിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതി നിയോഗിച്ച അന്വേഷകസംഘം അന്തിമ റിപ്പോർട്ട് നൽകാനിരിക്കെയാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് ഇടപെട്ടത്. ദേവസ്വംമന്ത്രി കെ മുരളീധരനും പ്രശാന്തിനോട് കടുത്ത പകയുണ്ട്. അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടുന്നതിൽ കെ മുരളീധരൻ നീരസം പ്രകടിപ്പിച്ചിരുന്നു
2025ൽ ദ്വാരപാലക ശിൽപ്പപാളികൾ സ്വർണം പൂശാൻ കൊണ്ടുപോയത് നടപടിക്രമം പാലിച്ചും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമായിരുന്നു. സ്‌പെഷൽ കമീഷണറെ അറിയിച്ചില്ലെന്ന സാങ്കേതിക പിഴവിനെതുടർന്നുണ്ടായ വിവാദം, ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ചതോടെ അവസാനിച്ചു. തുടർന്നാണ് പ്രശാന്തിനെയും അജികുമാറിനെയും കുടുക്കാന്‍ ഗൂ-ഢാലോചന നടന്നത്.









0 comments