print edition എഡിജിപി അജിത്‌കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: എഡിജിപിയും ബെവ്‌കോ സിഎംഡിയുമായ എം ആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിൽ ഇടപ്പെട്ടെന്ന പരാതിയിലാണ് സസ്‌പെൻഷൻ. ഡിവൈഎസ്‌പിമാരായ കെ പി തോംസൺ, കെ എസ് അരുൺ, ദിൻരാജ്, എഡിജിപിയുടെ ഓഫീസിലുണ്ടായിരുന്ന എസ്‌ഐമാരായ ശ്രീകാന്ത്, ഗിരീഷ് കുമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്കും നിർദേശമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്‌ക്കുനേരെ നിലവിലെ എംഎൽഎ എ ഡി തോമസിന്റെ നേതൃത്വത്തിൽ അക്രമസമരം നടത്തിയിരുന്നു. ഇത് തടയാൻ ശ്രമിച്ച ഗൺമാൻ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കേസിൽ കുടുക്കി. ഗൺമാൻമാരടക്കമുള്ളവർക്ക് അനുകൂല റിപ്പോർട്ട് തയ്യാറാക്കാൻ ഇടപ്പെട്ടു എന്നതാണ് എഡിജിപിക്കെതിരായ കുറ്റം. യുഡിഎഫ് സർക്കാർ വന്നശേഷം എസ്‌എടി തലവനായി നിയമിതനായ എ പി ഷൗക്കത്തലിയാണ് റിപ്പോർട്ട് നൽകിയത്.









0 comments