ad
Deshabhimani

print edition ആഫ്രിക്കയിലെ വിലയേറിയ താരമായി ദിയോമാൻഡെ

dioma
വെബ് ഡെസ്ക്

Published on Aug 08, 2026, 12:17 AM | 1 min read

മാഡ്രിഡ്‌: ആഫ്രിക്കൻ ഫുട്‌ബോളിലെ എക്കാലത്തെയും വിലപിടിപ്പുള്ള താരാമായി ഐവറികോസ്‌റ്റ്‌ വിങ്ങർ യാൻ ദിയോമാൻഡെ. സ്‌പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിലെത്തിയതോടെയാണ്‌ നേട്ടം. ജർമൻ ക്ലബ്‌ ആർബി ലെയ്‌പ്‌സിഗിൽനിന്ന്‌ 1534 കോടി രൂപയ്‌ക്കാണ്‌ റയലിലെത്തിയത്‌. ലോകഫുട്‌ബോളിലെ തന്നെ നാലാമത്തെ വലിയ താരകൈമാറ്റമാണിത്‌. ആഫ്രിക്കയിലെ വിലയേറിയതും. 2019ൽ ലില്ലെയിൽനിന്ന്‌ ഐവറി മുന്നേറ്റക്കാരൻ നികോളാസ്‌ പെപെയെ അഴ്‌സണൽ 920 കോടി രൂപയ്‌ക്ക്‌ സ്വന്തമാക്കിയതാണ്‌ പഴയ റെക്കോഡ്‌. പത്തൊമ്പതുകാരനായ ദിയോമാൻഡെയ്‌ക്ക്‌ 2032വരെ കരാറുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home