ad
Deshabhimani

ഫ്രഷ് കട്ട്‌ വിഷയം ചർച്ചചെയ്യാൻ തയ്യാറായില്ല

പഞ്ചായത്ത്‌ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് എൽഡിഎഫ്

ഫ്രഷ്‌ കട്ട്‌ അറവുമാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കട്ടിപ്പാറ പഞ്ചായത്ത്‌ ഭരണസമിതി  
തയ്യാറാവാത്തതിനെതിരെ  എൽഡിഎഫ് അംഗങ്ങൾ   പ്രതിഷേധിക്കുന്നു

ഫ്രഷ്‌ കട്ട്‌ അറവുമാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കട്ടിപ്പാറ പഞ്ചായത്ത്‌ ഭരണസമിതി 
തയ്യാറാവാത്തതിനെതിരെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 01:04 AM | 1 min read

കട്ടിപ്പാറ

ഫ്രഷ്‌ കട്ട്‌ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ തയ്യാറാവാത്തതിനെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽനിന്ന്‌ എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോന്നു. തുടർന്ന്‌ നടത്തിയ പ്രതിഷേധ സമരം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. പി സി തോമസ് അധ്യക്ഷനായി. ബുധനാഴ്‌ചയാണ്‌ പ്ലാന്റ് അടച്ചുപൂട്ടാൻ മാലിന്യ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് വന്നത്‌. 24 മണിക്കൂർ തികയുന്നതിന് മുമ്പുതന്നെ ഉത്തരവ്‌ സ്‌റ്റേ ചെയ്യുകയും ചെയ്തു. കമ്പനി അടച്ചുപൂട്ടാൻ ഒരു സാധ്യതയുമില്ലെന്നിരിക്കെ കപടമായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ്‌ ഭരണസമിതി സ്വീകരിച്ചത്. ഇതിന്റെ ജാള്യത മറയ്‌ക്കാനായി വിഷയത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ മേൽ അടിച്ചേൽപ്പിച്ച് രക്ഷപ്പെടാനാണ് യുഡിഎഫ്‌ ശ്രമിക്കുന്നത്. പഞ്ചായത്ത്‌ അധികാരികളുടെയും മറ്റ് ഉന്നതരുടെയും സഹായത്തോടെയല്ലാതെ പ്ലാന്റിന് അനുകൂലമായ റിപ്പോർട്ട്‌ നൽകാൻ സെക്രട്ടറിക്ക്‌ മാത്രം കഴിയില്ലെന്ന്‌ എൽഡിഎഫിന്റെ പഞ്ചായത്തംഗങ്ങൾ പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കഴിഞ്ഞ മാർച്ചിലും സ്റ്റോപ്പ്‌ മെമ്മോ നൽകി ജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ്‌ നേതൃത്വം നൽകുന്ന പഞ്ചായത്ത്‌ ഭരണസമിതി ശ്രമിച്ചിരുന്നു. ഈ വിഷയം വിശദമായി ചർച്ച ചെയ്ത് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും എൽഡിഎഫ് അറിയിച്ചു. പി സി തോമസ് അധ്യക്ഷനായി. കെ ടി മുഹമ്മദലി, കെ സി ലെനിൻ, എൻ അഖിൽ, അയൂബ് കാറ്റാടി, സൗമ്യ പ്രജീഷ്, പ്രജില പ്രജീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home