ad
Deshabhimani

ദേശീയ കൈത്തറി ദിനാചരണം സംഘടിപ്പിച്ചു

Handloom

പറവൂരിൽ സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാചരണം നഗരസഭ ഉപാധ്യക്ഷ ലൈജി ബിജു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 01:51 AM | 1 min read

പറവൂർ


​ജില്ലാ വ്യവസായകേന്ദ്രവും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ചേർന്ന്‌ പറവൂരിൽ സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാചരണം പറവൂർ നഗരസഭ ഉപാധ്യക്ഷ ലൈജി ബിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ നന്ദിനി രമേഷ് അധ്യക്ഷയായി.


ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി ആർ രാകേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ കൈത്തറി സംഘങ്ങളിലെ മുതിർന്ന നെയ്‌ത്തുകാരെ ആദരിച്ചു. കൈത്തറി ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കളിൽ പരീക്ഷകൾക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.


ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ ജോൺ സാം, ഹാന്റക്സ് ബോർഡ് അംഗം ഇന്ദിര മോഹൻ, സ്റ്റേറ്റ് കൈത്തറി യൂണിയൻ സെക്രട്ടറി ടി എസ് ബേബി, താലൂക്ക് കൈത്തറി യൂണിയൻ പ്രസിഡന്റ്‌ എ എസ് അനിൽകുമാർ, പി എസ് സജീവ്, എ കെ വേണു, പി എ നവാസ് എന്നിവർ സംസാരിച്ചു. നെയ്ത്തുതൊഴിലാളികളുടെ കലാപരിപാടികളും നടന്നു.


ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേന്ദമംഗലത്ത് ദേശീയ കൈത്തറി ദിനാചരണം സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഹരിദാസ് അധ്യക്ഷനായി. പഞ്ചായത്തിലെ കൈത്തറി തൊഴിലാളികളെ ആദരിക്കലും പഞ്ചായത്തിൽനിന്ന്‌ തയ്യൽ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home