ad
Deshabhimani

print edition റെയിൽവൺ ആപ് ടിക്കറ്റ് ബുക്കിങ്; വരുമാനത്തിൽ കേരളം മുന്നിൽ

rail one
വെബ് ഡെസ്ക്

Published on Aug 08, 2026, 02:44 AM | 1 min read

തിരുവനന്തപുരം: റെയിൽവേ വികസനത്തിൽ പാടേ തഴയുമ്പോഴും റെയിൽവൺ ആപ്പിലൂടെയുള്ള ടിക്കറ്റ് വിൽപനയിൽ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി കേരളം. ദക്ഷിണ റെയിൽവേയുടെ കണക്കനുസരിച്ച് ജൂലൈയിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ റെയിൽവൺ ആപ്പ് വഴി വിറ്റത് 9.76 ലക്ഷം ടിക്കറ്റ്‌. ഒരു മാസത്തിനിടെ 6.67 ലക്ഷം ടിക്കറ്റ്‌ ആപ്പ് വഴി വിൽപന നടത്തി തിരുവനന്തപുരം ഡിവിഷൻ ഒന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം ഡിവിഷൻ 30 ലക്ഷം ടിക്കറ്റാണ് ഈ കാലയളവിൽ വിറ്റത്. അതായത് 21.84 ശതമാനം ടിക്കറ്റ് ബുക്കിങും റെയിൽവൺ ആപ്പിലൂടെയാണ്.


പാലക്കാട് ഡിവിഷൻ 3.09 ലക്ഷം ടിക്കറ്റുകൾ ആപ്പ് വഴി വിറ്റ് മൂന്നാംസ്ഥാനത്തെത്തി (11.64 ശതമാനം). ആകെ ഡിവിഷൻ വിറ്റത് 26.55 ലക്ഷം ടിക്കറ്റാണ്. ചെന്നൈ ഡിവിഷൻ 15.52 ശതമാനവുമായി തിരുവനന്തപുരത്തിന്‌ പിന്നിൽ രണ്ടാം സ്ഥാനത്താണ്. തിരുച്ചിറപ്പള്ളി (11.13%), സേലം (10.75%), മധുര (10.09%) എന്നിവയാണ് തൊട്ടുപിന്നിൽ.


കേരളത്തിൽനിന്ന്‌ യാത്രാടിക്കറ്റുകളിൽനിന്നായി 2025–26 സാന്പത്തികവർഷം റെയിൽവേയ്‌ക്ക്‌ ലഭിച്ചത്‌ 2960.70 കോടി രൂപയാണ്. തിരുവനന്തപുരം ഡിവിഷനിൽനിന്ന്‌ 1876.18 കോടിയും പാലക്കാട്‌ ഡിവിഷനിൽനിന്ന്‌ 1084.51 കോടിയും. വരുമാനം വർധിപ്പിച്ചുനൽകുന്പോഴും അതിന്‌ അനുസരിച്ചുള്ള പരിഗണന കേന്ദ്രസർക്കാരോ ദക്ഷിണ റെയിൽവേയോ കേരളത്തിന്‌ നൽകാറില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home