പ്രതിനിധി സമ്മേളനം ഇന്ന്
ലോയേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം: സെമിനാർ സംഘടിപ്പിച്ചു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ഭരണഘടനയും എസ്‌ഐആറും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ നഗറിൽ (ജോയിന്റ് കൗൺസിൽ ഹാൾ) നടന്ന സെമിനാറിൽ ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ വിഷയം അവതരിപ്പിച്ചു. സെമിനാർ കമ്മിറ്റി കൺവീനർ ഡോ. ടി ഗീനാകുമാരി മോഡറേറ്ററായി. യൂണിയൻ ജില്ലാ സെക്രട്ടറി എ എ ഹക്കീം, അശോക് എം ചെറിയാൻ, സി പി പ്രമോദ്, കെ ഒ അശോകൻ, എ സമ്പത്ത്, എസ് പി ദീപക്, മടവൂർ അനിൽ, സുധീർ ഗണേഷ് കുമാർ, ആനാവൂർ വേലായുധൻ നായർ, നാഗരാജ് നാരായണൻ, പള്ളിച്ചൽ എസ് കെ പ്രമോദ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളം ശനി രാവിലെ 10ന് അഡ്വ. മുല്ലൂർ മധുസൂദനൻ നഗറിൽ (ചാക്ക വൈഎം എ ഹാൾ) കേരള ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് കെ ബാബു ഉദ്‌ഘാടനം ചെയ്യും.










0 comments