കർഷകസംഘം ജില്ലാ സമ്മേളനം: വിളംബര ജാഥ സംഘടിപ്പിച്ചു

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ സംഘടിപ്പിച്ച വിളംബര ജാഥ
ചെറുവത്തൂർ
കർഷകസംഘം ജില്ലാ സമ്മേളന പ്രചരണാർഥം ചെറുവത്തൂരിൽ വിളംബര ജാഥ സംഘടിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ, ടി നാരായണൻ, ടി പി കുഞ്ഞബ്‌ദുള്ള, പി പത്‌മിനി, ഡോ. സെറീനാസലാം, സി ടി ശ്രീലത, കെ രമണി, കെ പി ജനാർദനൻ, സി കുഞ്ഞിക്കൃഷ്‌ണൻ, കെ രാജു, കൃഷ്‌ണൻ പത്താനത്ത്, കെ കെ ചന്ദ്രൻ, പവിത്രൻ കൊടക്കൽ, കെ വീരമണി, എം സുമേഷ് എന്നിവർ സംസാരിച്ചു. എം രാജീവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിംഗം പി ആർ ചാക്കോ ലീഡറായ ഉൽപന്ന ശേഖരണ ജാഥ ഒമ്പതിന് രാവിലെ മുതൽ നടക്കും. ചാനടക്കം, പട്ടോളി, പലോത്ത്, കയ്യൂർ, ക്ലായിക്കോട്, നൂഞ്ഞ, ഉദിനൂർ സെൻട്രൽ, കിനാത്തിൽ, ഓരി, കാവുംചിറ, കുറ്റിവയൽ, കണ്ണങ്കൈ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പൊൻമാലത്ത് സമാപിക്കും.









0 comments