ad
Deshabhimani

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി

ചരിത്രനിഷേധം; പ്രതിഷേധത്തിൽ നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 02:56 AM | 1 min read

കാസർകോട്‌

മഞ്ചേശ്വരം, കുമ്പള, കാസർകോട്‌ ഉപജില്ലകളിലെ സ്കൂളുകളിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഉത്തരവാദിത്തം വഹിക്കുന്ന ചില അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ചരിത്രനിഷേധം പ്രതിഫലിക്കുന്ന ചോദ്യാവലി തയ്യാറാക്കിയതിന്റെ അമർഷത്തിലാണ്‌ നാട്‌. പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കായി വ്യാഴാഴ്‌ച നടത്തിയ സ്വാതന്ത്ര്യസമര ക്വിസ് ചോദ്യാവലിയിൽ ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ പുകഴ്‌ത്തി ചോദ്യംവന്നതാണ്‌ പ്രതിഷേധങ്ങൾക്കിടയാക്കിയത്‌. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ക്വിസ്‌ മത്സരത്തിലാണ് ഇ‍ൗ ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന്‌ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആരെന്നാണ്‌ ചോദ്യം. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് രാജ്യത്തെ ഒറ്റിയ വി ഡി സവർക്കറെയാണ്‌ ഉത്തരമായി നൽകിയത്. എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ഇത്‌ ഉൾപ്പെട്ടത്. ക്വിസ്‌ മത്സരത്തിന്റെ സമനില മറികടക്കാൻ തയ്യാറാക്കിയ അഞ്ച് ചോദ്യങ്ങളിൽ അവസാനത്തേതിലായിരുന്നു പുകഴ്‌ത്തൽ ചോദ്യം. കൊച്ചുകുട്ടികൾക്കിടയിൽപ്പോലും സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്നതിനെതിരെ ജില്ലയിലെ അക്കാദമിക്‌ സമൂഹവും വിവിധ സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവന്നു. എസ്‌എഫ്‌ഐ, ബാലസംഘം ജില്ലാ കമ്മിറ്റികൾ ശക്തമായ പ്രതിഷേധം അറിയിച്ചു. സമരങ്ങൾ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കാസർകോട്‌ ട‍ൗണിൽ പ്രതിഷേധപ്രകടനം നടത്തി. പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനനുവദിക്കില്ല എന്ന്‌ പ്രഖ്യാപിക്കുന്നതായി പ്രതിഷേധ സ്വരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home