സ്റ്റോപ്പില്‍ നിര്‍ത്താതെ ബസുകള്‍; വലഞ്ഞ് വിദ്യാര്‍ഥികള്‍

മംഗലപുരം
കെഎസ്ആര്‍ടിസി ബസുകള്‍ കണ്ണാന്തുറയില്‍ നിര്‍ത്തുന്നില്ലെന്ന് പരാതി. സ്കൂള്‍, ഓഫീസ് സമയങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് കണ്ണാന്തുറയിലെ സ്റ്റോപ്പ് ബഹിഷ്കരിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് പൊഴിയൂർ വഴി അഞ്ചുതെങ്ങിലേക്കും പെരുമാതുറയ്ക്കുമുള്ള രാവിലത്തെ സര്‍വീസുകള്‍പോലും ഇത്തരത്തില്‍ സ്റ്റോപ്പ് ഒഴിവാക്കുന്നു. ഇതോടെ വിദ്യാര്‍ഥികളടക്കം വന്‍തുകയ്ക്ക് ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടിലാണ്. തീരദേശറോഡായ അഞ്ചുതെങ്ങ്, മര്യനാട്, പുതുക്കുറിച്ചി, സെന്റ് ആൻഡ്രൂസ്, പുത്തൻതോപ്പ് എന്നിവിടങ്ങളിലുള്ളവരെയാണിത് കൂടുതലായി ബാധിക്കുന്നത്. കണ്ണാന്തുറയിൽ ബസ് നിര്‍ത്താത്തതിനാല്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലേക്കുള്ള വിദ്യാര്‍ഥികള്‍ 300 രൂപ വരെ നൽകി ദിവസവും ഓട്ടോ വിളിക്കേണ്ട അവസ്ഥയാണ്. ഓർഡിനറി ബസുകൾ പലതും സിറ്റി ഫാസ്റ്റുകളായി മാറ്റിയതോടെ ഇതും കണ്ണാന്തുറ സ്റ്റോപ്പ് ഒഴിവാക്കിത്തുടങ്ങി. ബസുകള്‍ നിര്‍ത്താതെ പോകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് കോളേജില്‍ എത്താന്‍ കഴിയാറില്ല. വിദ്യാര്‍ഥികളുടെ യാത്രക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടൻ ഇടപെടണമെന്ന് സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പല്‍ തോമസ് സ്കറിയ പറഞ്ഞു. മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകളില്‍ പലതും പുതിയ സർക്കാർ വന്നതോടെ നിര്‍ത്തി. കൂടാതെ തീരദേശമേഖലയിലെ സര്‍വീസും കുറച്ചു. ഇതെല്ലാം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ റൂട്ടിലുള്ള സർവീസ് ലാഭകരമല്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.









0 comments