ad
Deshabhimani

യുഡിഎഫ്‌ സർക്കാരിന്റെ മറ്റൊരു ‘വിസ്‌മയം’

പെൻഷനും മറന്നേക്കാം

pension

മോഹനും ഭാര്യ ലളിതയും

avatar
സ്വന്തം ലേഖകൻ

Published on Aug 08, 2026, 02:39 AM | 2 min read

കൊച്ചി


പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ തുക എത്തിക്കുന്ന പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. എൽഡിഎഫ്‌ ഭരണത്തിൽ പത്തു വർഷമായി തുടർന്ന പെൻഷൻ പദ്ധതിയെ തകിടംമറിക്കാനൊരുങ്ങുകയാണ്‌ യുഡിഎഫ്‌. പത്തു വർഷമായി ഡയറക്ട്‌ ബെനഫിറ്റ്‌ ട്രാൻസ്‌-ഫർ (ഡിബിടി) സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളംപേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ തുക ലഭ്യമായിരുന്നു. സഹകരണ ബാങ്ക്‌ വഴിയുള്ള ജനോപകാരപ്രദമായ സംവിധാനം തകർക്കുന്ന യുഡിഎഫ് സർക്കാരിന്റെ കൊടുംചതിക്കും ക്ര‍ൂരതയ്‌ക്കുമെതിരെ പ്രതികരിക്കുകയാണ്‌ പെൻഷൻകാരും സഹകരണ ബാങ്ക്‌ ഭാരവാഹികളും.


പെൻഷൻ ആർക്കും 
ലഭിക്കാതെയാകും


വെെപ്പിൻ


സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ആർക്കും ലഭിക്കാത്ത അവസ്ഥയിലേയ്‌ക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ്‌ സർക്കാർ സ്വീകരിച്ചിരിക്കുന്നത്‌. പ്രായമായവരും കഷ്ടപ്പെടുന്നവരും ബാങ്കിൽ പോയി ക്യൂ നിന്ന്‌ പണം വാങ്ങേണ്ടി വരും. കേന്ദ്ര സർക്കാർ പാചകവാതക സബ്‌സിഡി ബാങ്ക്‌ അക്ക‍ൗണ്ടിൽ നൽകുമെന്ന്‌ പറഞ്ഞ്‌ പറ്റിച്ചിരുന്നു. ഇതേ അവസ്ഥയിലാകും പെൻഷൻ വിതരണവും. യുഡിഎഫ്‌ സർക്കാർ തീരുമാനത്തിൽ വ്യക്തതയും സുതാര്യതയുമില്ല. കലക്‌ഷൻ ഏജന്റുമാരടക്കം നിരവധിപേരുടെ വരുമാനമാർഗവും ഇതോടെ നിലയ്‌ക്കും. മരിച്ചവരുടെ പേരിൽ പെൻഷൻ വാങ്ങുന്നുവെന്ന കണ്ടെത്തൽ ശരിയല്ല. സമയാസമയങ്ങളിൽ മസ്‌റ്ററിങ്‌ നടക്കുന്നതിനാൽ ഇത്‌ സാധ്യമല്ല.


പാവങ്ങളോടുള്ള കൊടുംചതി


പറവൂർ

യുഡിഎഫ്‌ സർക്കാരിന്റെ പുതിയ തീരുമാനം പാവങ്ങളോടുള്ള കൊടുംചതിയായിപ്പോയെന്ന്‌ എഴുപതുകാരനായ ഏഴിക്കര കുണ്ടേക്കാവ് കിഴക്ക് ചക്കുളങ്ങര വീട്ടിൽ മോഹനൻ. പെൻഷൻ ദേശസാൽകൃത ബാങ്ക് വഴി മാത്രമേ ഇനി ലഭിക്കൂ എന്ന സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ സങ്കടത്തിലാണ്. ശാരീരിക ബുദ്ധിമുട്ട്‌ കാരണം നടക്കാൻ കഴിയാത്ത തന്നെപ്പോലുള്ളവർ ഇനി എങ്ങനെ പെൻഷൻ വാങ്ങും. റോഡിൽനിന്ന്‌ പൊക്കാളിപ്പാടത്തിന്റെ വരമ്പിലൂടെ വേണം വീട്ടിലേയ്‌ക്കെത്താൻ. ഒരു ഓട്ടോറിക്ഷപോലും ഇതുവഴി വരില്ല.


ഭാര്യ ലളിതയുമൊത്താണ് വീട്ടിൽ താമസം. മകൾ നീതു വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്‌. ബാങ്കിൽ പറഞ്ഞുവിടാൻപോലും മറ്റൊരാളില്ല. പത്ത്‌ വർഷമായി പള്ളിയാക്കൽ സഹകരണ ബാങ്കിലെ ജീവനക്കാർ മുടങ്ങാതെ പെൻഷൻ വീട്ടിലെത്തിച്ചിരുന്നതാണെന്നും മോഹനൻ.


വീട്ടിലെത്തിക്കുന്നത്‌ തുടരണം

കാക്കനാട്‌


പെൻഷൻ വീട്ടിലെത്തിക്കുന്ന രീതി തുടരണമെന്ന്‌ തെങ്ങോട് കളത്തികുഴി ചിറക്കയത്ത് ശ്രീധരൻനായരും ഭാര്യ അമ്മിണിയും പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ വർധിച്ചപ്പോൾ പെൻഷൻ വീട്ടിലെത്തിച്ചു നൽകാനുള്ള സർക്കാർ തീരുമാനം വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ വീണ്ടും ബാങ്ക് വഴിയാക്കിയത് തന്നെപ്പോലെയുള്ള പ്രായമായവർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കും.

തന്റെ അക്കൗണ്ടുള്ള ബാങ്ക് ഒന്നാംനിലയിലാണ്. അവിടെ ചെന്നാലും മറ്റാരുടെയെങ്കിലും സഹായമില്ലാതെ ഇടപാട്‌ നടത്താൻ കഴിയില്ല. ബാങ്ക് വഴി പണം ലഭിക്കുമ്പോൾ സർവീസ് ചാർജ് കൂടി നൽകേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


ഇങ്ങിനെ കഷ്ടപ്പെടുത്തരുത്‌


ആലുവ


യുഡിഎഫ്‌ സർക്കാർ തങ്ങളെപ്പോലുള്ള പാവങ്ങളെ കഷ്ടപ്പെടുത്തരുതെന്ന്‌ ചെങ്ങമനാട് തോപ്പിൽപറമ്പിൽ അമ്പാട്ടുപള്ളത്ത് തങ്കമ്മ പാപ്പു. പെൻഷൻ ബാങ്ക് വഴിയാക്കുന്നത് ദുരിതമാണ്. തെട്ടടുത്ത് ബാങ്കിൽ പോകുന്നതിന് 200 രൂപ ഓട്ടോ കൂലി വരും. ബാങ്കിൽ എത്താനും അവിടെനിന്ന്‌ പണം എടുക്കുന്നതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. എൽഡിഎഫ് സർക്കാർ വീട്ടിൽ കൈകളിൽ എത്തിച്ചുതന്നിരുന്ന പെൻഷനാണ് ഇപ്പോൾ ബാങ്ക് വഴിയാക്കുന്നതെന്നും തങ്കമ്മ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home