ad
Deshabhimani

print edition മത്സ്യത്തൊഴിലാളിയുടെ മകൾക്കെതിരായ സൈബർ ആക്രമണം; നിസ്സാരവൽക്കരിച്ച് ആഭ്യന്തരമന്ത്രി

ramesh chennithala
വെബ് ഡെസ്ക്

Published on Aug 08, 2026, 02:38 AM | 1 min read

ആലപ്പുഴ: വിഴിഞ്ഞത്ത് കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിന്റെ മകൾ ജിജി മുഖ്യമന്ത്രിയെ വിമർശിച്ചതിന് നേരിടുന്ന രൂക്ഷമായ സൈബർ ആക്രമണത്തെ നിസ്സാരവൽക്കരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സോഷ്യൽമീഡിയയിൽ ആരെയാണ് ആക്രമിക്കാത്തത്. എല്ലാവരെയും ആക്രമിക്കുന്നുണ്ട്‌, വേദനാജനകമായ സംഭവമുണ്ടാകുമ്പോഴുള്ള കുടുംബങ്ങളുടെ പ്രതികരണം അങ്ങനെ കണ്ടാൽ മതിയെന്നാണ്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌.


പെൻഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകുന്നത് നിർത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ ഇപ്പോൾ എല്ലാവരും ബാങ്കിലൂടെയല്ലേ ഇടപാടെന്നായിരുന്നു മറുപടി. രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂർ ചെറുപുഴയിൽ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് ഗുരുതരമായ വിഷയമാണെന്നും ഇത്‌ കലക്ടർ അന്വേഷിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home