ad
Deshabhimani

എ പി അനുസ്മരണപ്രഭാഷണം തുറവൂരിൽ ഇന്ന്

a p kurian
വെബ് ഡെസ്ക്

Published on Aug 08, 2026, 01:46 AM | 1 min read

അങ്കമാലി


എ പി കുര്യന്റെ 25-–ാം വാർഷിക അനുസ്മരണത്തിന്റെ ഒരുമാസക്കാലം നീളുന്ന പരിപാടികളുടെ ഭാഗമായി ശനിയാഴ്ച എ പി സ്മാരകപ്രഭാഷണം ‘വിൽക്കപ്പെടുന്ന കേരളം, തകരുന്ന ജനാധിപത്യം’ വിഷയത്തിൽ തുറവൂർ തലക്കോട്ടുപറമ്പിൽ കെകെ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് പ്രഭാഷണം നടത്തും.


എ പി കുര്യൻ പഠനകേന്ദ്രമാണ് സംഘാടകർ. എ പി സ്മാരക ട്രസ്റ്റും എൽഎഫ് ആശുപത്രിയും സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് ഞായർ രാവിലെ എട്ടുമുതൽ ഒന്നുവരെ അയ്യമ്പുഴ അമലാപുരത്തെ മരിയാഭവൻ സ്കൂളിൽ നടക്കും. കനിവ് പാലിയേറ്റീവ് സൊസൈറ്റി ജില്ലാ ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home