ad
Deshabhimani

എലിപ്പനി മരണം തുടരുന്നു: 25 പേര്‍ക്ക് ഡെങ്കി

fever

ചേരാനല്ലൂര്‍ സിഗ്നലിനുസമീപം ദേശീയപാതയോരത്ത് തള്ളിയിരിക്കുന്ന മാലിന്യം

വെബ് ഡെസ്ക്

Published on Aug 08, 2026, 02:20 AM | 1 min read

കൊച്ചി


ജില്ലയില്‍ വീണ്ടും എലിപ്പനി ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. രണ്ടുമാസമായി എലിപ്പനി മരണങ്ങള്‍ തുടരുകയാണ്.


തൃക്കാക്കര സ്വദേശിയായ അറുപത്തിയാറുകാരന്റെ മരണം എലിപ്പനി മൂലമാണ് എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജൂലൈയില്‍ 12 പേരാണ് ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചത്. മഴ ശക്തമായതോടെ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യനീക്കം നിലച്ചത് എലികള്‍ പെരുകാന്‍ സാഹചര്യമൊരുക്കി.


വ്യാഴം, വെള്ളി ദിവസങ്ങളിലായി 1643 പേര്‍ പനി ബാധിതരായി. 81 പേര്‍ ഡെങ്കി ലക്ഷണത്തോടെ ചികിത്സതേടി. 25 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 231 പേര്‍ക്ക് വയറിളക്കരോഗങ്ങള്‍ ബാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home