ad
Deshabhimani

ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ അനിശ്ചിതകാലസമരം തുടങ്ങി

NGO

ജില്ലാ മെഡിക്കൽ ഓഫീസർ നടത്തുന്ന ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ എന്നിവ ചേർന്ന് ആരംഭിച്ച അനിശ്ചിതകാല സമരം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് 
കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 02:16 AM | 1 min read

കൊച്ചി


ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കേരള എൻജിഒ യൂണിയൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള ഗവൺമെന്റ്‌ നഴ്സസ് അസോസിയേഷൻ എന്നിവ ചേർന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ അനിശ്ചിതകാലസമരം തുടങ്ങി.


ഭരണമാറ്റത്തെ തുടർന്ന് മാനദണ്ഡമില്ലാതെ ജീവനക്കാരെ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലംമാറ്റുകയാണ്. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ജീവനക്കാർ നൽകുന്ന ഓപ്ഷനുകൾ ഒന്നും പരിഗണിക്കുന്നില്ല, കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ എഴുതിക്കൊടുക്കുന്നതനുസരിച്ചാണിതെന്ന്‌ സംഘടനകൾ അഭിപ്രായപ്പെട്ടു.


പ്രതിഷേധസമരം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ എം രാജേഷ് നന്ദിയും പറഞ്ഞു. കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഉണ്ണി ജോസ് സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home