ad
Deshabhimani

എ എസ്‌ പുരുഷോത്തമനെ അനുസ്‌മരിച്ചു

a s purushothaman

എ എസ്‌ പുരുഷോത്തമൻ ചരമവാർഷിക ദിനാചരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം 
കെ എൻ ഉണ്ണിക്കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 01:53 AM | 1 min read

വൈപ്പിൻ


അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും സിപിഐ എമ്മിന്റെയും നേതാവായിരുന്ന എ എസ്‌ പുരുഷോത്തമന്റെ 22–ാം ചരമവാർഷിക ദിനാചരണം നടത്തി. അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.


ഏരിയ സെക്രട്ടറി എ പി പ്രിനിൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ജോഷി, പി ബി സജീവൻ, കെ എസ്‌ രാധാകൃഷ്‌ണൻ, സുനിൽ ഹരീന്ദ്രൻ, ലോക്കൽ സെക്രട്ടറി ടി സി ചന്ദ്രൻ, എ എസ്‌ പുരുഷോത്തമന്റെ മകൾ എ പി ലൗലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home