ad
Deshabhimani

കെട്ടിക്കിടക്കുന്നത്‌ 1.24 ലക്ഷം കിലോ ജില്ലയിൽ സ്പെഷ്യൽ അരി വിതരണം പാളി

കാസർകോട്‌ ജില്ലയിൽ റേഷൻ കടകൾവഴിയുള്ള ഓണം സ്പെഷ്യൽ അരി വിതരണം പാളി.
വെബ് ഡെസ്ക്

Published on Sep 26, 2026, 03:00 AM | 1 min read

കാസർകോട്‌ ജില്ലയിൽ റേഷൻ കടകൾവഴിയുള്ള ഓണം സ്പെഷ്യൽ അരി വിതരണം പാളി. 1.2 ലക്ഷം കിലോ അരിയാണ്‌ വിതരണംനടക്കാതെ മിച്ചംവന്ന്‌ കെട്ടിക്കിടക്കുന്നത്‌. നിലവിലെ ഭക്ഷ്യധാന്യത്തിനുപുറമെ നീല, വെള്ള കാർഡ് ഉടമകൾക്ക് അധികവിഹിതമായി കിലോയ്ക്ക് 26 രൂപ നിരക്കിൽ 10 കിലോ അരി സർക്കാർ അനുവദിച്ചിരുന്നു. പിങ്ക് കാർഡിന് മൂന്ന് കിലോയും. ആകെ 21. 43 ലക്ഷം കിലോഗ്രാം അരിയാണ്‌ ജില്ലയ്ക്ക് അനുവദിച്ചിരുന്നത്‌. ഇതിൽ 20.18 ലക്ഷം കിലോഗ്രാം മാത്രമാണ് വിറ്റുപോയത്. 12.49 ലക്ഷം കിലോ അരി മിച്ചംവന്നു. ഹൊസ്‌ദുർഗ്‌ താലൂക്കിൽ 7650.13 കിലോ ഗ്രാം, കാസർകോട്‌ താലൂക്ക്‌–27969.45 കിലോ ഗ്രാം, മഞ്ചേശ്വരം– 87253.7 കിലോഗ്രാം. വെള്ളരിക്കുണ്ട്‌– 2042.88 കിലോഗ്രാം എന്നിങ്ങനെയാണ് ബാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 15 കിലോ അരിയാണ് റേഷൻ കടകൾവഴി നൽകിയത്. ഇത്തവണ യുഡിഎഫ് സർക്കാർ വില 26 രൂപയായി ഉയർത്തിയത് കൂടാതെ അളവും കുറച്ചു. ഇക്കാരണത്താലാണ്‌ ഓണം സ്പെഷ്യൽ അരിക്ക് ആവശ്യക്കാരില്ലാതായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home