ad
Deshabhimani

ഉപരാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 03:30 AM | 1 min read

തിരുവനന്തപുരം

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്‌ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ അഞ്ചുവരെ ടെക്നിക്കല്‍ ഏരിയ -ശംഖുംമുഖം- ആള്‍സെയിന്റ്സ്- ചാക്ക– വെണ്‍പാലവട്ടം -കുഴിവിള– മുക്കോലയ്‌ക്കല്‍ -കഴക്കൂട്ടം -വെട്ടുറോഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പകൽ 12 മുതല്‍ രാത്രി എട്ടുവരെ ടെക്നിക്കല്‍ ഏരിയ -ശംഖുംമുഖം- ആള്‍സെയിന്റ്സ്- ചാക്ക– ഈഞ്ചയ്‌ക്കല്‍- തിരുവല്ലം കോവളം സര്‍വീസ് റോഡ് ക്രൈസ്റ്റ് കോളേജ്- മുക്കോല സര്‍വീസ് റോഡ്- മുക്കോലപാലം- ഉച്ചക്കടവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം- കൊച്ചുവേളി വെട്ടുകാട് വഴിയോ മണക്കാട് -കല്ലുംമൂട് അണ്ടര്‍പാസേജ് -പൊന്നറപ്പാലം -വലിയതുറ വഴിയോ പോകണം.‍ ഫോൺ: 9497930055, 04712558731.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home