ad
Deshabhimani

വയോജനങ്ങൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കണം

സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ല വനിതാ കൺവെൻഷൻ സംസ്ഥാന കൺവീനർ പ്രൊഫ. കെ എ സരള ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 27, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് വയോജനങ്ങൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ല വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ട് നൽകുന്ന രീതി പുനസ്ഥാപിക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിൽ നടപ്പാക്കുക, റെയിൽവേ യാത്രാ ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കൺവീനർ പ്രൊഫസര്‍ കെ എ സരള ഉദ്ഘാടനംചെയ്തു. ഒ ജാനകി അധ്യക്ഷയായി. വി ടി കാർത്യായനി റിപ്പോർട്ടവതരിപ്പിച്ചു. എൻ കുഞ്ഞികൃഷ്ണൻ, മടത്തിനാട്ട് രാജൻ, എൻ രാധ, പി വിലാസിനി, എം കെ ശ്രീലത, ശാന്തകുമാരി, വി ചന്ദ്രിക, കെ വി ലക്ഷ്മി, വി പി ശാന്ത, സൗമിനി, കെ തമ്പായി, പി പത്മിനി, വി ലക്ഷ്മി എന്നിവർ സംസാരിച്ചു. ടി കെ പത്മകുമാരി നന്ദി പറഞ്ഞു. ഭാരവാഹികൾ: ഒ ജാനകി (കൺവീനർ), ടി കെ പത്മകുമാരി, എൻ രാധ (ജോയിന്റ് കൺവീനർമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home