ad
Deshabhimani

ഡിവൈഎഫ്ഐ ‘ഹലോ ടു എഐ’ -ക്യാമ്പയിന് തുടക്കം എഐ പഠിക്കാം കരുതലോടെ

ഡിവൈഎഫ്ഐ  ‘ഹലോ ടു എഐ’ ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനം കൊളത്തൂർ ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Sep 27, 2026, 03:00 AM | 1 min read

കൊളത്തൂർ ​ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ പരിചയപ്പെടുത്തുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ ക്യാമ്പയിന്‌ ജില്ലയിൽ തുടക്കമായി. കൊളത്തൂർ ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം വി ഗിനീഷ്, പ്രൊഫഷണൽ സബ് കമ്മിറ്റി സംസ്ഥാന കൺവീനർ ദീപക് പച്ച, ദർശന ജയപുരം, ഡോ. സറീന സലാം, സച്ചിൻ ഗോപു, പ്രധാനാധ്യാപിക വി കെ ഇന്ദു, ടി കെ വിഷ്ണുരാജ്, എം ശാന്തകുമാരി, സി കെ വിജയൻ, ടി നാരായണൻ, ടി ജെ പ്രദീപ്, വിദ്യാധരൻ കുട്യാനം എന്നിവർ സംസാരിച്ചു. പ്രൊഫഷണൽ സബ് കമ്മിറ്റി ജില്ലാ കൺവീനർ ധനേഷ് മടിക്കൈ സ്വാഗതവും ശിവൻ ചൂരിക്കോട് നന്ദിയുംപറഞ്ഞു. എഐയെക്കുറിച്ചുള്ള അടിസ്ഥാന അറിവിനൊപ്പം സാങ്കേതികവിദ്യ പ്രായോഗികമായി പരിചയപ്പെടുത്തുന്നതിനും വിവേകപൂർവവും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുക്കുക എന്നതാണ്‌ ക്യാമ്പയിന്റെ ലക്ഷ്യം. എഐയിൽ വൈദഗ്ധ്യമുള്ള മെന്റർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ എഐവർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്‌. കൃഷ്ണവിനോദ്, ദീപക് പച്ച എന്നിവർ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home