ad
Deshabhimani

മാനസിക വൈകല്യമുള്ള യുവാവിന്റെ ആക്രമണം ദമ്പതികൾ ഉൾപ്പെടെ 
8 പേർക്ക് വെട്ടേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2026, 03:00 AM | 1 min read

രാജപുരം അട്ടേങ്ങാനം വെള്ളമുണ്ടയിൽ വീട്ടുവളപ്പിൽ കയറിയുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ എട്ടുപേർക്ക് വെട്ടേറ്റു. അട്ടേങ്ങാനം വെള്ളമുണ്ടയിൽ മാനസിക വൈകല്യമുള്ള യുവാവാണ് ആക്രമണം നടത്തിയത്‌. രാഘവൻ നായർ (75), ഭാര്യ ഇന്ദിര (65), അയൽവാസി യദു ചന്ദ്രൻ (30), എം നളിനി (60), കെ സുഭാഷ് (36), വി മോഹനൻ (53), ടി ഭാസ്‌കരൻ (59), ശരത് (26) എന്നിവർക്കാണ് വെട്ടേറ്റത്‌. എല്ലാവരുടെയും കൈകൾക്കാണ് വെട്ടേറ്റത്. രാഘവൻ, ഇന്ദിര എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി ഉള്ളവരെ മാവുങ്കാൽ, കാസർകോട് മിംസ്, കാഞ്ഞങ്ങാട്, പൂടംകല്ല് താലുക്കാശുപത്രി എന്നിവിടങ്ങളിൽ പ്രവേശിച്ചു. ശനി രാവിലെ ഏഴോടെയാണ് സംഭവം. വീട്ടുവളപ്പിൽ കയറിയ അയൽവാസിയായ മാനസിക വൈകല്യമുള്ള ശരത്‌ (28) ആണ്‌ രാഘവൻ നായരെയും ബഹളം കേട്ടെത്തിയ ഭാര്യയെയും ആക്രമിച്ചത്‌. തടയാനെത്തിയ യദുവിനും വെട്ടേറ്റു. പിന്നിടെത്തിയ നാട്ടുകാരെയും അക്രമിച്ചു. പ്രതിയെ അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home